അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

Posted on: June 23, 2016 6:27 pm | Last updated: June 24, 2016 at 1:02 pm

anil-kumble.jpg.image.784.410

ധര്‍മശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി അനില്‍ കുംബ്ലയെ തിരഞ്ഞെടുത്തു. സച്ചിന്‍,ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐയുടെ പ്രത്യേക ഉപദേശക സമിതിയാണ് കുംബ്ലെയെ തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ നിയമനം. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ആണ് പ്രഖ്യാപനം നടത്തിയത്.

ബിസിസിഐ നല്‍കിയ 21 അംഗ പട്ടികയിലെ തിരഞ്ഞെടുത്ത പരിശീലകരുമായി ഉപദേശക സമിതി അഭിമുഖം നടത്തിയാണ് കുംബ്ലയെ തിരഞ്ഞെടുത്തത്. സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരായ കുംബ്ലെക്ക് തന്റെ പദ്ധതികളും കാഴ്ചപ്പാടുകളും മികച്ച രീതിയില്‍ അവതരിപ്പിക്കാനായതാണ് നേട്ടമായത്. ബാറ്റിംഗ് പരിശീലകനായി രവി ശാസ്ത്രിയെ നിയമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കില്‍ പ്രഖ്യാപനമുണ്ടായില്ല. ബാറ്റിംഗ്, ബൗളിംഗ് പരിശീലകരെ തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.