ഇസില്‍ വധിക്കാന്‍ ലക്ഷ്യമിടുന്നവരില്‍ 285 ഇന്ത്യക്കാര്‍

Posted on: June 23, 2016 5:16 pm | Last updated: June 23, 2016 at 5:16 pm
SHARE

ISILമുംബൈ: തങ്ങള്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന 4681 പേരുടെ പട്ടിക ഇസില്‍ പുറത്തിറക്കി. ഇതില്‍ 285 ആളുകള്‍ ഇന്ത്യന്‍ വംശജരാണ്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ അടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. സ്വന്തം വാര്‍ത്താ ഏജന്‍സി വഴിയാണ് ഇസില്‍ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കൊല്ലേണ്ടവരുടെ പേരും അഡ്രസും ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ യുവാവ് 49 പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇസില്‍ ഏറ്റെടുത്തിരുന്നു. ആളുകളെ പരിഭ്രാന്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക ഇസില്‍ പുറത്തുവിട്ടതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here