സരിതയ്ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്

Posted on: June 23, 2016 1:36 pm | Last updated: June 23, 2016 at 6:29 pm
SHARE

sarithaകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സോളാര്‍ കമ്മീഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

അസുഖമെന്ന കാരണം പറഞ്ഞാണ് സരിത ഇന്ന് ഹാജരാകാതിരുന്നത് . എന്നാല്‍ ഹാജരാകാതിരിക്കാനായി സരിത കള്ളം പറയുകയാണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പലവട്ടം സരിതയെ താക്കീത് ചെയ്തിരുന്നതാണ്. ഈ മാസം 27നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here