ചിലി കോപ അമേരിക്ക ഫൈനലില്‍; എതിരാളി അര്‍ജന്റീന

Posted on: June 23, 2016 10:32 am | Last updated: June 23, 2016 at 1:37 pm
SHARE

chili copa americaഷിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ അര്‍ജന്റീന-ചിലി ഫൈനല്‍. ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ചിലി ഫൈനലില്‍ കടന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചിലെഅര്‍ജന്റീന ഫൈനലില്‍ കളമൊരുങ്ങിയത്. മഴയും ഇടിമിന്നലിനെയും തുടര്‍ന്ന് രണ്ടു മണിക്കൂറോളം തടസപ്പെട്ട ചിലി-കൊളംബിയ സെമിയില്‍ ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഗോളുകള്‍ പിറന്നത്. ചാള്‍സ് അരന്‍ഗുയിസ് (7), ജോസ് ഫുന്‍സലിഡ (11) എന്നിവരാണ് ചിലിക്കുവേണ്ടി ഗോള്‍ നേടിയത്.

മത്സരം തുടങ്ങി ഏഴാം മിനിട്ടിലാണ് ചിലിയുടെ ആദ്യ ഗോള്‍ പിറന്നത്. ചാള്‍സ് അരാഗ്യുസ് മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്. പതിനൊന്നാം മിനിട്ടില്‍ െപഡ്രൊ ഫ്യുന്‍സാലിഡ് രണ്ടാം ഗോള്‍ നേടി മത്സരത്തില്‍ ചിലിയന്‍ ആധിപത്യം ഉറപ്പിച്ചു.

41ാം മിനിട്ടില്‍ മഞ്ഞ കാര്‍ഡ് കണ്ട കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചെസ് 57ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കൂടാതെ 89ാം മിനിട്ടില്‍ കാര്‍ലോസ് ബക്കക്കും 90ാം മിനിട്ടില്‍ ജയിംസ് റോഡ്രിഗസിനും മഞ്ഞ കാര്‍ഡ് ലഭിച്ചു.

39ാം മിനിട്ടില്‍ ചിലിയന്‍ താരങ്ങളായ ക്ലൈഡിയോ ബ്രാവോയും 45ാം മിനിട്ടില്‍ അലക്‌സിസ് സാഞ്ചെസും 65ാം മിനിട്ടില്‍ ജീന്‍ ബിയാസ്‌ജോറും 78ാം മിനിട്ടില്‍ എഡ്‌സണ്‍ പച്ചും 85ാം മിനിട്ടില്‍ ഫ്രാന്‍സിസ്‌കോ സില്‍വയും മഞ്ഞ കാര്‍ഡ് കണ്ടു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ കടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. 2015 കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനത്തനമാണ് ഇത്തവണയും. ചിലിയില്‍ നടന്ന 2015 കോപ്പ ഫൈനലില്‍ അര്‍ജന്റീനയും ചിലിയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയായതിനെത്തുടര്‍ന്ന് ഫലം നിര്‍ണയിച്ചത് ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില്‍ 4-1ന്റെ ജയത്തോടെ ചിലി കപ്പു സ്വന്തമാക്കി. മെസിയുടെ വകയായിരുന്നു അന്നത്തെ ഏക ഗോള്‍. ഹിഗ്വിന്റെയും ബെനേഗയുടെയും ഷോട്ട് പാഴായിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. ഗ്രൂപ്പ് ഡിയില്‍ മെസിയെ കൂടാതെ ഇറങ്ങിയ മത്സരത്തില്‍ 2-1നായിരുന്നു അര്‍ജന്റീന ജയിച്ചത്. പരിക്കില്‍നിന്നും മോചിതനായ മെസി ഉജ്വല ഫോമില്‍ തുടരുന്നതാണ് അര്‍ജന്റീനയുടെ കരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here