ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ വിമാനത്താവള സമര സമിതി നേതാകളുമായി ചര്‍ച്ച നടത്തി

Posted on: June 23, 2016 9:40 am | Last updated: June 23, 2016 at 9:40 am

development forumജിദ്ദ: കോഴിക്കോട് എയര്‍പോര്‍ട്ട് ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ വിമാനത്താവള പരിസരവാസികളുടെ സമര സമിതി നേതാകളുമായി ചര്‍ച്ച നടത്തി. നിരന്തരമായി കൂടിയിറക്ക് ഭീക്ഷണിയില്‍ സാധാരണ ജിവിതം ദുസ്സഹമായതിനാലാണ് തങ്ങള്‍ പ്രതിക്ഷേധത്തിനു ഇറങ്ങിയതെന്നും അല്ലാതെ വിമാനത്താവള വികസനത്തിനു തങ്ങള്‍ എതിരല്ലെന്നും സമര സമതി നേതാക്കള്‍ പറഞ്ഞു. നിരവധി തവണ വികസനത്തിന്റെ പേരില് മാറി താമസിക്കേണ്ടിവന്ന കുടുബങ്ങള്‍ക്ക് നല്കിയ വാഗദാനങ്ങള്‍ ലംഘിക്കപെട്ട കഴിഞ്ഞ കാല ദുരാനുഭവങ്ങളാണ് തങ്ങളെ സമരത്തിനു ഇറക്കാന്‍ പ്രരിപ്പിച്ചത്. മാന്യമായ രിതിയില്‍ വ്യകതമായ പ്ലാനോടു കൂടി തങ്ങളെ അധികൃതര്‍ കാര്യങ്ങള്‍ ബോധ്യപെടുത്തുവാന്‍ ഇതുവരെ ശ്രമിച്ചിട്ടിലെന്നും അവര്‍ കുറ്റപെടുത്തി.

മലബാറില്‍ നിന്നുള്ള ജിദ്ദയിലെ പ്രവാസികള്‍ നേരിട്ട് വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന പ്രയാസങ്ങളാന്ന് തങ്ങളെ ഇത്തരം ഒരു കുട്ടായ്മക്ക് പ്രരിപ്പിച്ചതെന്നും, അല്ലാതെ മറ്റു താല്പര്യങ്ങള്‍ ഇതിനു പിന്നിലില്ലെന്നും ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. റണ്‍വെ വികസനകാര്യത്തിലുള്ള അനിശ്ചിതാവസ്ഥ ഇതേപടി തുടരുന്നാല്‍ പഴയകാല പ്രതാപം നഷ്ടപെടുന്നപെടുന്ന സ്ഥിതിവിശേഷമാണ് കാണുന്നത്. ഇതു നമ്മോടും ഭാവി തലമുറയോടും കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ സൂചിപ്പിച്ചു. വികസന കഴ്ചപാടില്‍ പതിറ്റാണ്ടുകള്‍ മുന്‍്പ് ഉണ്ടായിരുന്ന ചിന്താഗതിയല്ല ഇന്നുള്ളത്, ഭാവിയില്‍ ഇപ്പോഴത്തെ ചിന്താഗതില്ല ഉണ്ടാകുക. അതുകൊണ്ട് എല്ലാത്തിനോടും നിഷേധാത്മക സമീപനം ആരും സ്വികരിക്കരുത്. മുന്‍പ് ചെറു വിമാനങ്ങള്‍ക്ക് വേണ്ടി ആഭ്യന്തര സര്‍വിസ്സു നടത്തുക എന്നതായിരുന്നു ലക്ഷ്യം. കാലാന്തര ത്തില്‍ പല മാറ്റങ്ങളും ഉണ്ടായി, നമ്മുടെ നാടും, ജിവിത രിതിയും ഏറെ മാറി. വിമാനത്താവളം ഇല്ലാതായാല്‍ വിമാന കമ്പനികള്‍ പൂട്ടി പോകില്ലന്നും നാം മനസിലാക്കണം. ഇപ്പോള്‍ കൈവശമുള്ള ഭുമി പരമാവധി ഉപയോഗിച്ചു അനിവാര്യമായ അത്യാവിശ്യ വികസനത്തിന് മുന്‍ഗണന നിശ്ചയിച്ചു ആവിശ്യമായ ഏറ്റവും കുറഞ്ഞ അളവില്‍ ഭുമി എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും. ന്യായമായ ആവിശ്യങ്ങള്‍ക്ക് വേണ്ടി ഡവലപ്പ്‌മെന്റ് ഫോറം സമര സമതിക്ക് ഒപ്പം ഉണ്ടാകുമെന്നും ഇതിനായി അവിശ്യമായ രിതിയില്‍ വ്യകതമായ പ്ലനോടു കൂടി യോജിച്ചു അധികൃതരെ സമിപ്പിക്കുവാന്‍ തയ്യാറാണെന്നും ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഹൃസ്വ സന്ദര്‍ശനത്തിന് ജിദ്ദയില്‍ എത്തിയ സമര സമതി നേതാകളുമായി നടത്തിയ ചര്‍ച്ച ഫോറം കോര്‍ഡിനെറ്റര്‍ കെ ടി. എ മുനീര് നിയന്ത്രിച്ചു. സമരസമതി ചെയര്‍മാന്‍ എഞ്ചി. ചുക്കന്‍ മുഹമ്മദ് അലി (ബിച്ചു), പരിസര പ്രദേശത്തെ സാമുഹിക പ്രവര്ത്തകന്‍ കല്ലിങ്ങല്‍ ബഷീര് ഡേവലപ്പ്‌മെന്റ് ഫോറം പ്രതിനിധികളായ വി. കെ. റവൂഫ്, പി. പി. റഹീം, കബീര് കൊണ്ടോട്ടി, സകീര്‍ ഹുസൈന്‍ എടവണ്ണ, കെ. സി അബ്ദുറഹിമാന്‍, ബഷീര് മേലങ്ങാടി, അബ്ദുല്‍ ഗഫൂര്, മുജീബ് കുണ്ടൂര്‍, സി വി അഷറഫ്, റഹീം ഒതുക്കുങ്ങല്‍, എ. നജിമുധീന്‍, ഷൌകത്തലി ചുക്കന്‍, അക്ബര് കരുമാര എന്നിവര് ചര്‍ച്ചയില്‍ പങ്കെടുത്തു.
കോഴിക്കോട് എയര്‍പോര്‍ട്ട് ഡേവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ വിമാനത്താവള പരിസരവാസികളുടെ സമര സമതി നേതാകളുമായി ജിദ്ദയില്‍ ചര്ച്ച നടത്തിയപ്പോള്‍