Connect with us

Kerala

തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് ബന്ധം ഗുണം ചെയ്തില്ലെന്ന് ബി ജെ പി വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസുമായുള്ള ബന്ധം കാര്യമായി ഗുണം ചെയ്തില്ലെന്ന് ബി ജെ പി നേതൃ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിരലിലെണ്ണാവുന്നസ്ഥലങ്ങളില്‍ മാത്രമാണ് ബി ഡി ജെ എസ് ബന്ധം ഗുണം ചെയ്തത്്. ബി ഡി ജെ എസിനൊപ്പമുള്ള കെ പി എം എസ് നേതാക്കള്‍ പലയിടങ്ങളിലും പരസ്യമായി തന്നെ എല്‍ ഡി എഫിനൊപ്പം നിന്നു. ഇതു എന്‍ ഡി എ സഖ്യത്തെ ദോഷകരമായി ബാധിച്ചതായും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ, മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. അതേസമയം, വെള്ളാപള്ളി നടേശനും ശിവഗിര മഠവുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന്്് ശിവഗിരിയിലെത്തും. എന്നാല്‍ എസ് എന്‍ ഡി പി നേതൃത്വവുമായി യോജിപ്പില്ലെന്നു ശിവഗിരി മഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അറിയിച്ചു. ജാതി പറയുന്നവരുമായി യോജിപ്പില്ലെന്നും മഠം ഭാരവാഹികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്നലെ അവതരിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ പക്ഷേ, വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മണ്ഡലങ്ങളിലെ ധനവിനിയോഗം കൈകാര്യം ചെയ്ത ആര്‍ എസ് എസുകാര്‍ റിപ്പോര്‍ട്ട് നല്‍കാത്തതാണ് ഇതിന് കാരണമെന്നു ബി ജെ പി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.