Connect with us

Kerala

ജിഷ വധം: പ്രതിയുടെ മൊഴി മാറ്റം അന്വേഷണ സംഘത്തെ കുഴക്കുന്നു

Published

|

Last Updated

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം ചോദ്യം ചെയ്യലില്‍ മൊഴി മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളും സമീപത്തുള്ള കനാലില്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ പ്രതി ഇപ്പോള്‍ തൊണ്ടിമുതലുകള്‍ നാട്ടിലേക്ക് പോയപ്പോള്‍ കൊണ്ടുപോയന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് ഇന്നലെ പെരുമ്പാവൂരില്‍ പോലീസ് നടത്തിയ തിരച്ചില്‍ വേഗത്തില്‍ അവസാനിപ്പിച്ചു. പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി ആദ്യം അസമിലേക്ക് കൊണ്ടു പോകാനാണ് പോലീസ് ആലോചിക്കുന്നത്. ഇതിന് ശേഷമായിരിക്കും കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവരിക എന്നുമാണ് സൂചന.
ഇതിനിടെ ജിഷയുടെ വീടിന് സമീപത്ത് നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള പോലീസുകാരന്റെ വീട്ടിലെ ആടിനെ രതിവൈകൃത്തിന് ഉപയോഗിച്ച കേസില്‍ കുറുപ്പംപടി പോലീസ് അമീറുലിനെതിരെ കേസെടുത്തിട്ടുണ്ട്. രണ്‍് മാസം മുമ്പാണ് ആടിനെ ലൈഗീകവാഴ്ച്ചക്ക് പ്രതി ഇരയാക്കിയത്. പ്രതിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. ഇതേ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
കൂടാതെ 2012-ല്‍ കോതമംഗലം മാതിരപ്പിള്ളിയില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കഴുത്തറത്ത് കൊന്ന കേസിലും കോതമംഗലത്ത് തന്നെ അംഗനവാടി ടീച്ചറെ ബലാത്സംഗം ചെയ്ത് നഗ്നയാക്കി കുറ്റിക്കാട്ടില്‍ തള്ളിയ കേസിലും അമീറുല്‍ ഇസ്‌ലാമിന് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. അന്ന് പ്രായപൂര്‍ത്തിയാകാത്ത അമീറുല്ല എന്ന് പേരുള്ള ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഈ അമീറുല്ല തന്നെയാണ് അമീറുല്‍ ഇസ്‌ലാം എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
പ്രതി കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിലെത്തിയിട്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കൂടാതെ ജിഷയുടെ കൊലപാതകത്തില്‍ പ്രതിയുടെ സുഹൃത്ത് അനാറിന് പങ്കുണ്ടെന്നുള്ള വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ അസമില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകായാണ്.

Latest