ഉഡ്ത പഞ്ചാബ് ചോര്‍ത്തല്‍: ഒരാള്‍ അറസ്റ്റില്‍

Posted on: June 22, 2016 10:35 pm | Last updated: June 22, 2016 at 10:35 pm

arrestമുംബൈ: വിവാദ സിനിമ ഉഡ്ത പഞ്ചാബ് ഓണ്‍ലൈനില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ദീപക് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഓണ്‍ലൈനില്‍ സിനിമ നല്‍കിയവരുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ ഇയാള്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനു കൃത്യമായ സൂചന ലഭിച്ചിട്ടില്ല. സെന്‍സര്‍ കോപ്പിയെന്ന പേരിലാണ് സിനിമ ഓണ്‍ലൈനില്‍ പ്രചരിച്ചത്.