Connect with us

Qatar

മലയാളികള്‍ക്ക് ആശ്വാസമായി 'മര്‍ഹബ'യിലെ സമൂഹ ഇഫ്ത്താര്‍

Published

|

Last Updated

ജിദ്ദ; ജിദ്ദാ ഐ സീ എഫ് ആസ്ഥാനമായ മര്‍ഹബയിലെ സമൂഹ ഇഫ്ത്താര്‍ ശരഫിയ്യയിലെ മലയാളികള്ക്ക് അനുഗ്രഹമാകുന്നു. റമദാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന സമൂഹ ഇഫ്താറില്‍ ശറഫിയ്യയിലെ മലയാളികളും മറ്റു സംസ്ഥാനക്കാരും അടക്കം ദിനേന ഇരുനൂറോളംപേര്‍ നോമ്പുതുറയില്‍ പങ്കെടുക്കുന്നു.
മലയാളികളുടെ ഇഷ്ട്ട വിഭവമായ പത്തിരിയും ഇറച്ചി കറിയുമാണ്. കൂടാതെ ചപ്പാത്തി, പൊറോട്ട, ബിരിയാണി.എന്നിവയും.
ഐ സിഎഫ് ശരഫിയ്യ യൂനിറ്റ് കമ്മിറ്റിയാണ് 5 വര്ഷമായി മുടങ്ങാതെ ഈ മഹാ സംരംഭം നടത്തി വരുന്നത്. ഉദാരമതികളുടെ സംഭാവന കൊണ്ടാണ് ഇത്ര ഭംഗിയായി ഇഫ്താര്‍ സംഘടിപ്പിക്കുന്നതെന്ന് യൂനിറ്റ് സെക്രട്ടറി സലിം മദനി പൂക്കൂട്ടുംപാടം പറഞ്ഞു.

സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍,നൗഫല്‍ വടകര, അയ്യൂബ്, കോയതങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. മജീദ് മുസ്ലിയാര്‍, അഹമ്മദ് കൂമണ്ണ, ജാഫര്, റസാക്ക്, ഉബൈദുല്ല, മാനുപ്പ, മുഹമ്മദ് അലി, അനവര്‍, സലിം മദനി, യൂസുഫ്, തുടങ്ങിയവരാണ് വളണ്ടിയര്‍മാര്‍.