‘എന്നെ എഴുതിത്തള്ളരുത്, കുറച്ചു ദിവസത്തേക്കു കൂടി താന്‍ ഇവിടെയുണ്ടാകും’: രഘുറാം രാജന്‍

Posted on: June 22, 2016 8:02 pm | Last updated: June 22, 2016 at 8:02 pm

Raghuram Rajanന്യൂഡല്‍ഹി: രണ്ടാമൂഴത്തിനില്ലെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. തന്നെ എഴുതിത്തള്ളരുതെന്നും കുറച്ചു ദിവസത്തേക്കു കൂടി താന്‍ ഇവിടെയുണ്ടാകുമെന്നും രാജന്‍ പറഞ്ഞു.

എന്റെ മരണവാര്‍ത്തകളെക്കുറിച്ചുള്ള എഴുത്തുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഏറെ വായിച്ചുകഴിഞ്ഞു. എന്നാല്‍ നിലവില്‍ ഞാന്‍ ഇവിടെയുണ്ട്. രണ്ടര മാസത്തേക്കുകൂടി ഞാന്‍ ഈ ജോലിയില്‍ തുടരുന്നുണ്ട്്. അതിനുശേഷം ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഞാനുണ്്ടാകും. ഇന്ത്യയില്‍ത്തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടുതന്നെ എന്നെ എഴുതിത്തള്ളരുതെന്നും ബെംഗളുരുവില്‍ അസോച്ചാമിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ രാജന്‍ പറഞ്ഞു.