സരിത എസ് നായരെ നേരില്‍കണ്ടെന്ന് മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍

Posted on: June 22, 2016 6:24 pm | Last updated: June 22, 2016 at 6:25 pm

കൊച്ചി: സോളര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ സരിത എസ്. നായരെ നേരില്‍ കണ്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍. സരിത ടീം സോളാര്‍ കമ്പനിയുമായി ബന്ധമുള്ള ആളാണെന്ന് അറിയാമായിരുന്നെന്നും കമ്പനിയിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കൊപ്പം സരിത തന്നെ വീട്ടില്‍വന്നു കണ്ടിട്ടുണ്ടെന്നും സോളാര്‍ കമ്മീഷനു മുന്നില്‍ അനില്‍കുമാര്‍ മൊഴിനല്‍കി.

മലപ്പുറത്തെ ടീം സോളാറിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാണ് സരിത വന്നതെന്നും പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനെ കുറിച്ചു സംസാരിച്ചിട്ടില്ലെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. നിരവധി തവണ അനില്‍കുമാര്‍ സരിതയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ കമ്മീഷന്‍ അനില്‍കുമാറിനെ കാണിച്ചു.