ചരിത്രത്തിലാദ്യമായി യൂറ്റ്യൂബ് പണിമുടക്കി

Posted on: June 22, 2016 5:42 pm | Last updated: June 22, 2016 at 5:42 pm

youtubeവാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് വെബ് സെെറ്റായ യൂറ്റ്യൂബ് പണിമുടക്കി. ലോകവ്യാപകമായി ഏതാനും മിനുട്ടുകൾ നേരത്തേക്ക് യൂറ്റ്യൂബ് പ്രവർത്തിച്ചില്ല. ഇതാദ്യമായാണ് യൂറ്റ്യൂബിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത്.

YouTube-hedഇന്ത്യൻ സമയം ബുധനാഴ്ച വെെകീട്ട് അഞ്ച് മണിയോടെയാണ് യൂറ്റ്യൂബ് നിശ്ചലമായത്. ബ്രൗസ് ചെയ്യുന്നവർക്കും വീഡിയോ അപ് ലോഡ് ചെയ്യുന്നവർക്കും “unable to handle this request” എന്ന എരർ മെസ്സേജാണ് ലഭിച്ചത്. ചിലർക്ക് 500 Internal Server Error മെസ്സേജും ലഭിച്ചിരുന്നു. അൽപസമയത്തിനകം തന്നെ പ്രശ്നം പരിഹരിച്ച് യൂറ്റ്യൂബ് പ്രവർത്തനക്ഷമമാകുകയും ചെയ്തു. യൂറ്റ്യൂബിന്റെ പ്രവർത്തനം തടസ്സപ്പെടാൻ എന്താണ് കാരണമെന്ന് വ്യക്തമല്ല.