അഞ്ജുവിന്റെ രാജിക്ക് കാരണം അഴിമതിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാകാമെന്ന് മന്ത്രി ജയരാജന്‍

Posted on: June 22, 2016 5:44 pm | Last updated: June 22, 2016 at 11:06 pm

ep jayarajan

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത നിന്നും രാജിവെക്കാന്‍ അഞ്ജു ബോബി ജോര്‍ജിനോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. അഴിമതിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാകാം രാജിക്കുകാരണം. ഒരു തരത്തിലും വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ എന്തെങ്കിലും ചുമതലകള്‍ നല്‍കുമോ എന്ന തനിക്കറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അഴമതി നടന്നെന്നു ബോധ്യപ്പെട്ടതിനാലാണ് അഞ്ജുവിന്റെ രാജി. മാധ്യമങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തകൊണ്ടുവന്നത്. പുറത്തുവന്ന കാര്യങ്ങള്‍ കേട്ട് പിടിച്ച് നില്‍ക്കാന്‍ പറ്റാതെയാണ് അഞ്ജുവിന്റെ രാജിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം അഞ്ജുബോബി ജോര്‍ജ് രാജിവെച്ച സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പുതിയ ഭരണസമതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.