കോട്ടയം-കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

Posted on: June 22, 2016 6:01 pm | Last updated: June 22, 2016 at 6:40 pm

kottayam railwayകോട്ടയം: റെയില്‍വേ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് കോട്ടയം-കൊല്ലം പാതയില്‍ മുടങ്ങിയ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയിലാണ് മരം വീണത്. ഇതേ തുടര്‍ന്ന് പരശുറാം,ശബരി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.