ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Posted on: June 22, 2016 3:28 pm | Last updated: June 22, 2016 at 3:28 pm
SHARE

north koreaസോള്‍: ശക്തിയേറിയ രണ്ട് മുസൂദന്‍ മധ്യദൂരമിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയയും അമേരിക്കയും. ഏപ്രില്‍മാസത്തിന് ശേഷം ഉത്തരകൊറിയ വിക്ഷേപിക്കുന്ന അഞ്ചാമത്തെയും ആറാമത്തെയും മിസൈലുകളാണിവ. ഇതിന് മുമ്പുള്ള വിക്ഷേപണങ്ങള്‍ വായുവില്‍ പൊട്ടിത്തറിച്ച് തകരുകയായിരുന്നു. ആറാമത്തെ മിസൈലും 400 കിലോമീറ്റര്‍(അകദേശം 250 മൈല്‍) മാത്രമാണ് മുന്നോട്ട് കുതിച്ചത്. തുടര്‍ച്ചയായി ഉണ്ടായ പരീക്ഷണത്തകര്‍ച്ചകള്‍ക്ക് ശേഷമാണ് ഉത്തരകൊറിയയുടെ ഈ മിസൈല്‍വിക്ഷേപണം.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷമുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഏറെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. ഉത്തരകൊറിയയുടെ വിക്ഷേപണ പരിധിയില്‍ അമേരിക്കയുടെ സൈനീകത്താവളങ്ങളും പെടുന്നുണ്ട്. രാജ്യത്ത് നടത്താനുദ്ദേശിക്കുന്ന ന്യൂക്ലിയര്‍ പദ്ധതികളുടെ സൂചനയാണ് ഓരോ മിസൈല്‍ പരീക്ഷണവുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.
ഉത്തരകൊറിയയുടെ ഈ മിസൈല്‍ പരീക്ഷണവും പരാജയമാണെന്നാണ് ദക്ഷിണ കൊറിയയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here