ബീഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 54 പേര്‍ മരിച്ചു

Posted on: June 22, 2016 2:36 pm | Last updated: June 22, 2016 at 2:36 pm
SHARE

lightiningപാട്‌ന: ബീഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 55 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാഷനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മധേപുര, സഹര്‍സ, മധുബനി , ദര്‍ബഗ, സമസ്തിപൂര്‍ , ഭഗല്‍പൂര്‍ എന്നി ജില്ലകളിലാണ് ദുരന്തമുണ്ടായത്.

കനത്ത കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് ഭൂരിഭാഗം പേരും മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here