Connect with us

Gulf

പി ഐ ഒ കാര്‍ഡുകളുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി

Published

|

Last Updated

മസ്‌കത്ത്: പി ഐ ഒ (പെഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഈ മാസം 30ാം തീയതിയോടെ അവസാനിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ കാലാവധി നീട്ടിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജ് ആണ് ഇന്നലെ വ്യക്തമാക്കിയത്.

ഡിസംബര്‍ 31ന് മുമ്പുതന്നെ പി ഐ ഒ കാര്‍ഡ് ഉടമകള്‍ ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നിലവിലെ പി ഐ ഒ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് കോപ്പിയും ഉപയോഗിച്ച് ഒ സി ഐ കാര്‍ഡിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലാര്‍ വിങ്ങില്‍ 24684585 എന്ന നമ്പറില്‍ ബന്ധപ്പെടണം.

---- facebook comment plugin here -----

Latest