Connect with us

Sports

അമേരിക്കയെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

Published

|

Last Updated

ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അമേരിക്കയെ തകര്‍ത്തത്. ഇരട്ട ഗോള്‍ നേട്ടവുമായി ഗോണ്‍സാലോ ഹിഗ്വെയ്‌നും ഓരോ ഗോള്‍ വീതം നേടി മെസിയും ലവേസിയുമാണ് അര്‍ജന്റീനയ്ക്ക് ഫൈനല്‍ പ്രവേശം സുഗമമാക്കിയത്.

അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കി. ഗബ്രിയേല്‍ ബാസ്റ്റിറ്റൂട്ടയുടെ റെക്കോര്‍ഡ് ആണ് കോപ അമേരിക്കയിലെ 55ാം ഗോളിലൂടെ മെസി പിന്നിലാക്കിയത്. 32ാം മിനിട്ടില്‍ തൊടുത്ത ഇടതുകാല്‍ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ റെക്കോര്‍ഡ് പിറന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ അര്‍ജന്റീനയുടെ എക്യുവല്‍ ലെവസി ആദ്യ ഗോള്‍ നേടി. ലയണല്‍ മെസിയില്‍ നിന്ന് പിറന്ന പാസില്‍ മധ്യഭാഗത്തു നിന്ന് തൊടുത്ത ഹെഡറിലൂടെയാണ് ലെവസി ഗോള്‍ നേടിയത്.


32ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്റീന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ 53ാം മിനിട്ടില്‍ ഗോന്‍സാലെ ഹിഗ്വുവെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. 86ാം മിനിട്ടില്‍ ഹിഗ്വുവൊ തന്റെ രണ്ടാമത്തെ ഗോള്‍ നേടി. ഫൗള്‍ ചെയ്ത അമേരിക്കന്‍ താരം ക്രിസ് വൊന്‍ഡലോസ്‌കി മഞ്ഞ കാര്‍ഡ് കണ്ടു. വ്യാഴാഴ്ച നടക്കുന്ന കൊളംബിയചിലി മത്സരത്തിലെ വിജയി അര്‍ജന്റീനെ ഫൈനലില്‍ നേരിടും. ജൂണ്‍ 27നാണ് ഫൈനല്‍.

---- facebook comment plugin here -----

Latest