സദന്‍ കുംഭകോണ കേസ്: പങ്കജ് ഭുജ്ബാലിന് ജാമ്യമില്ല

Posted on: June 22, 2016 5:31 am | Last updated: June 22, 2016 at 12:32 am
SHARE

Pankaj-Bhujbalമുംബൈ: സദന്‍ കുംഭകോണ കേസില്‍ എന്‍ സി പി നേതാവ് പങ്കജ് ഭുജ്ബാലിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. കേസില്‍ അറസ്റ്റ് ചെയ്യണമെന്ന പ്രത്യേക കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭുജ്ബാല്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഈ ഹരജിയില്‍ ഈ മാസം 24ന് വീണ്ടും വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് അഭയ് ഒക അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
നേരത്തേ ഈ കേസില്‍ ഭുജ്ബാലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുദിച്ചിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്. മഹാരാഷ്ട്ര സദന്‍ കുംഭകോണ കേസിലാണ് കള്ളപ്പണ നിരോധ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പങ്കജ് ഭുജ്ബാലിനെതിരെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഇയാളുടെ പിതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഛഗന്‍ ഭുജ്ബാലും പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here