മഅ്ദനി: കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നേരിട്ട് ഇടപെടണം -പി ഡി പി

Posted on: June 22, 2016 12:14 am | Last updated: June 22, 2016 at 12:14 am

madaniകൊച്ചി: രോഗബാധിതനായി ബെംഗളൂരു ആശുപത്രിയില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ നേരിട്ടുള്ള ഇടപെടലാണ് കേരള ജനത ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
വിചാരണ തടവുകാരന്‍ എന്ന നിലയില്‍ ആറു വര്‍ഷം പിന്നിടുകയാണ് മഅ്ദനി. പി ഡി പി യും കേരളത്തിലെ മറ്റ് മത സംഘടനകളും മഅദനിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരിന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുണ്ടാകുമെന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളിയോടെന്ന പോലെയാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും മഅ്ദനിയോട് പെരുമാറുന്നത്. അവരുടെ നിലപാടുകളോടും കാര്‍കശ്യനിലപാടുകള്‍ പുലര്‍ത്തുന്ന ഇടതുസര്‍ക്കാരില്‍നിന്ന് മഅ്ദനിക്ക് വേണ്ടി ഫലപ്രദവും വേഗത്തിലുള്ളതുമായ ഇടപെടലാണ് നീതിപുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.