എസ് എം എ പെന്‍ഷന്‍ വിതരണം തുടങ്ങി

Posted on: June 22, 2016 5:12 am | Last updated: June 22, 2016 at 12:13 am

കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ് സേവനത്തില്‍ നിന്ന് വിരമിച്ച മദ്‌റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്‍, മുദരിസ് തുടങ്ങിയ ഉസ്താദുമാര്‍ക്ക് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന ക്ഷേമബോര്‍ഡ് നല്‍കിവരുന്ന സ്ഥിരംക്ഷേമപെന്‍ഷന്റെ ഗഡു വിതരണം ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ 10 നും 4 മണിക്കുമിടയില്‍ പെന്‍ഷന്‍ കാര്‍ഡുമായി വന്ന് തുക കൈപ്പറ്റാവുന്നതാണെന്ന് എസ്.എം.എ. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.