സമസ്ത: മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: June 22, 2016 12:07 am | Last updated: June 22, 2016 at 11:51 am
SHARE
അന്‍സീന ജാസ്മിന്‍,മുഹമ്മദ് ഫാസില്‍,സ്വാലിഹ ഇ എസ്,ഫാത്വിമ റിനു
അന്‍സീന ജാസ്മിന്‍,മുഹമ്മദ് ഫാസില്‍,സ്വാലിഹ ഇ എസ്,ഫാത്വിമ റിനു

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2016 മെയ് 28, 29 തീയതികളില്‍ അഖിലേന്ത്യാ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, അസാം, മഹാരാഷ്ട്ര, പശ്ചിമ ബംഗാര്‍, ലക്ഷദ്വീപ്, ആന്തമാന്‍, മലേഷ്യ, യു എ ഇ, സഊദി അറേബ്യ, ഖത്വര്‍ എന്നിവിടങ്ങളിലെ സെന്ററുകളിലാണ് പരീക്ഷ നടന്നത്. അഞ്ചാം തരത്തില്‍ 87.65 ശതമാനവും ഏഴാം തരത്തില്‍ 93.50ഉം പത്താം തരത്തില്‍ 99ഉം പ്ലസ്ടു ക്ലാസില്‍ 99.75 ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു.
അഞ്ചാം ക്ലാസ്സില്‍ പാലക്കാട് നൂലിടാംപാറ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലെ അന്‍സീന ജാസ്മിന്‍ എം, മലപ്പുറം പുളിക്കല്‍ വലിയപറമ്പ് അന്‍വാറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിലെ മുഹമ്മദ് ഫാസില്‍ കെ ടി എന്നിവര്‍ ഒന്നാം റാങ്ക് നേടി. മലപ്പുറം പൊന്നാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ മുഹമ്മദ് അനസ് കെ കെ രണ്ടാം റാങ്കും മലപ്പുറം ചെനപ്പുറം ദാറുത്തഅ്‌ലീമില്‍ ബദ്‌രിയ്യയിലെ ഫാത്വിമ ഹസ്‌ന ഒ പി മൂന്നാം റാങ്കും നേടി.

ഫാത്വിമ സന്ന,ആഇശത്ത് മെഹ്‌റാസ്,ശബീബ എ പി,ശഹനത്ത് എം പി
ഫാത്വിമ സന്ന,ആഇശത്ത് മെഹ്‌റാസ്,ശബീബ എ പി,ശഹനത്ത് എം പി

ഏഴാം ക്ലാസ്സില്‍ പാലക്കാട് കൈതച്ചിറ നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ സ്വാലിഹ ഇ എസ്, മലപ്പുറം ആട്ടീരി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്വിമ റിനു പി കെ, തിരൂരങ്ങാടി സി കെ നഗര്‍ നൂറുല്‍ ഹുദാ സി ബ്രാഞ്ച് മദ്‌റസയിലെ ഫാത്വിമ സന്ന കെ എന്നിവര്‍ ഒന്നാം റാങ്ക് നേടി. പാലക്കാട് ചിറക്കല്‍പടി ഉമറുല്‍ ഫാറൂഖ് മദ്‌റസയിലെ നിഫ്‌ന പി രണ്ടാം റാങ്കും പാലക്കാട് തച്ചന്‍പാറ മദ്‌റസത്തുല്‍ സുന്നിയ്യയിലെ ഫാത്വിമ ശൈമ വി മൂന്നാം റാങ്കും നേടി.
പത്താം ക്ലാസ്സില്‍ കര്‍ണാകയിലെ നാവുന്ദ ബുസ്താനുല്‍ ഉലും മദ്‌റസയിലെ ആയിഷത്ത് മെഹ്‌റാസ്, മലപ്പുറം ഊരകം ചാലില്‍കുണ്ട് അല്‍ ഹനീഫിയ്യ മദ്‌റസയിലെ ശബീബ എ പി എന്നിവര്‍ ഒന്നാം റാങ്കും മലപ്പുറം കോറാട് നൂറുല്‍ ഹുദാ സുന്നി മദ്‌റസയിലെ ഫാത്വിമ ഫാരിസ എന്‍ വി, പാലക്കാട് ചെര്‍പ്പുളശ്ശേരി ആയത്തച്ചിറ നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്വിമത്തുല്‍ ജുസൈന എന്നിവര്‍ രണ്ടാം റാങ്കും പാലക്കാട് കള്ളാടിപ്പറ്റ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ സഫ്‌വാന വി മുന്നാം റാങ്കും നേടി.
ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) ക്ലാസില്‍ മലപ്പുറം വടക്കുപറമ്പ് മഅ്ദനുല്‍ ഉലൂം സുന്നി മദ്‌റസയിലെ ശഹനത്ത് എം പി ഒന്നാം റാങ്ക് നേടി. മലപ്പുറം തിരൂരങ്ങാടി റശീദ് നഗര്‍ നൂറുല്‍ ഹുദാ കേന്ദ്ര മദ്‌റസയിലെ മുഫീദ തസ്‌നീം. എം പി രണ്ടാം റാങ്കും കര്‍ണാടകയിലെ ഉപ്പള്ളി അല്‍ മദ്‌റസത്തുല്‍ ജമാലിയ്യയിലെ ആശുറ, കണ്ണൂര്‍ മാണിയുര്‍ വെശാല ഖാദിരിയ്യ സുന്നി സെക്കന്‍ഡറി മദ്‌റസയിലെ മുലൈക എം കെ എന്നിവര്‍ മൂന്നാം റാങ്കും നേടി.
റാങ്ക് ജേതാക്കളെയും മുഅല്ലിംകളെയും മദ്‌റസാമാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
പൂനര്‍ മുല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 24 മുതല്‍ ജൂലൈ രണ്ട് വരെ പേപ്പര്‍ ഒന്നിന് അമ്പത് രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷാ ഫോറം സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. റമസാന്‍ അവധി കഴിഞ്ഞ് ശവ്വാല്‍ ഒമ്പതിന് മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. പരീക്ഷാഫലം www.samastha.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.