Connect with us

Kerala

കൈക്കൂലി സംഭവത്തില്‍ കേസെടുത്തില്ല: എസ് പി ആര്‍ നിശാന്തിനിക്കെതിരെ ദ്രുതപരിശോധനക്ക് കോടതി ഉത്തരവ്

Published

|

Last Updated

ആര്‍ നിശാന്തിനി

തിരുവനന്തപുരം:എസ് പി ആര്‍ നിശാന്തിനിക്കും ഡിവൈഎസ്പി ബിജുമോനുമെതിരെ ദ്രുതപരിശോധനക്ക് കോടതി ഉത്തരവ്. കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടി എടുത്തില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആര്‍ടി ഓഫീസില്‍ നടന്ന കൈക്കൂലി വിഷയത്തില്‍ ഇരുവരും കേസെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പരിശോധനക്ക് ഉത്തരവിട്ടത്.

Latest