അമീറുള്‍ ഇസ്‌ലാമിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കേസ്

Posted on: June 21, 2016 10:26 pm | Last updated: June 22, 2016 at 10:39 am

jisha-prathiകൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാമിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കേസ്. ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നാണ് കേസ്. കുറുപ്പംപടി പോലീസാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കുന്ന ദൃശ്യം മറ്റ് ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍നിന്നാണു ലഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ ഇത് അമീറുള്‍ തന്നെയാണെന്ന് മനസിലായി. ഇതോടെ ലൈംഗികവൈകൃതത്തിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയാല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം.