Connect with us

Kerala

തൃശൂരിലെ തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനാണെന്ന് അനില്‍ അക്കര

Published

|

Last Updated

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എയും പത്മജ വേണുഗോപാലും. തൃശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനാണെന്ന് ഇരുവരും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന കെപിസിസി ഉപസമിതിക്ക് മുന്നിലാണ് പരാതി ഉന്നയിച്ചത്.
സിഎന്‍ ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പലയിടത്തും പ്രചാരണത്തിന് ഇറങ്ങാതിരുന്നത് തിരിച്ചടിക്ക് കാരണമായെന്നും ഇരുവരും കുറ്റപ്പെടുത്തി. പാര്‍ട്ടി സ്വത്തുക്കളില്‍ പലതും സിഎന്‍ ബാലകൃഷ്ണന്‍ സ്വന്തം സ്വത്തായി കൈവച്ചിരിക്കുകയാണെന്ന ആരോപണം നേതാക്കള്‍ ഉന്നയിച്ചു. പ്രാചാരണ സമയത്ത് പലപ്പോഴും ഇടതുമുന്നണിക്ക് അനുകൂല പ്രസ്താവന സിഎന്‍ നടത്തിയതായും, ഇത് യുഡിഎഫിന് തിരിച്ചടിയായെന്നും അനില്‍ അക്കര ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളില്‍ തൃശൂരില്‍ നിന്നും വിജയിച്ച ഏക സ്ഥാനാര്‍ത്ഥിയാണ് അനില്‍ അക്കര. 43 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനില്‍ അക്കര വിജയിച്ചത്. നേരത്തെ സിഎന്‍ ബാലകൃഷ്ണനെതിരെ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുപാല്‍ രംഗത്തെത്തിയിരുന്നു.

Latest