സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടു വേണമെന്ന് ഖത്വര്‍

Posted on: June 21, 2016 8:16 pm | Last updated: June 21, 2016 at 8:16 pm
SHARE

doha_qatarദോഹ: സാമൂഹിക സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ തുല്യത ഉറപ്പു വരുത്തണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതില്‍ ശക്തമായ ഇടപെല്‍ വേണ്ടതുണ്ടെന്നും ഖത്വര്‍. ജനീവയിലെ യു എന്‍ ആസ്ഥാനത്തു നടന്നു വരുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ സമ്മേളനത്തില്‍ സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ഖത്വര്‍ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
യു എന്‍ ആസ്ഥാനത്തെ ഖത്വറിന്റെ സ്ഥിരം കാര്യാലയത്തിലെ സസെക്കന്‍ഡ് സെക്രട്ടറി നൂര്‍ ഇബ്രാഹിം അല്‍ സാദയാണ് പ്രസംഗം നടത്തിയത്. രാജ്യത്തിന്റെ സര്‍വോന്മുഖ വികസനത്തിനായി രൂപപ്പെടുത്തിയ ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ല്‍ വനിതകളുടെ സര്‍വോന്മുഖമായ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നതായി അവര്‍ പറഞ്ഞു. എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പു വരുത്തി സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നത്. നിയമഭേദഗതികളിലൂടെയും ഇടപെടലുകളിലൂടെയും സ്ത്രീകളുടെ സാന്നിധ്യവും അവസരവും രാജ്യത്തു വര്‍ധിച്ചു വന്നിട്ടുണ്ട്. ചില നിയമങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായതാണ്. സ്ത്രീ ശാക്തീകരണത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മത്സരാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഖത്വര്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിവിധ കേന്ദ്രള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു. പ്രധാനമായും സ്ത്രീ സംരക്ഷണവും സാമൂഹിക പുരനധിവാസവുമാണ് കേന്ദ്രങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം.
അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അവരെ സാമൂഹിക ജീവിതത്തിനു പേരിപ്പിക്കുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സുസ്ഥിരി വികസന അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ വനിതകളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാണ് വനിതകളുടെ വികസനത്തിന് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here