Connect with us

Gulf

സൈബര്‍ ഭീഷണികള്‍ നേരിടാന്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍

Published

|

Last Updated

നാഷനല്‍ കമാന്‍ഡ് സെന്ററില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍
സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച

ദോഹ: സൈബര്‍ ഭീഷണികള്‍ നേരിടാന്‍ അതിനൂതനമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും സുരക്ഷേ മേഖലയില്‍ സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണെന്നും ഖത്വര്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു. നാഷനല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്ററിലെ സൈബര്‍ സെക്യൂരിറ്റി ഷീല്‍ഡിന്റെയും ഇലക്‌ട്രോണിക് ഭീഷണികള്‍ നേരിടുന്നതിനായി സജ്ജമാക്കിയ സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല നാസര്‍ തുര്‍ക്കി അല്‍ സുബൈര്‍, ഗതാഗത, വിനിമയ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഹസന്‍ ജാസിം അല്‍ സയ്യിദ്, മുവാസലാത്ത് സി ഇ ഒ ഖാലിദ് നാസര്‍ അല്‍ ഹൈല്‍, ഹമദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് സി ഒ ഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍, ഖത്വര്‍ പോര്‍ട്‌സ് മാനേജ്‌മെന്റ് സി ഇ ഒ അബ്ദുല്ല അല്‍ ഖുന്‍ജി, ഖത്വര്‍ റയില്‍ ബോര്‍ഡ് മെംബറും എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല അബ്ദുല്‍ അസീസ് തുര്‍ക്കി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൈബര്‍ സുരക്ഷാ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളും ഇപ്പോള്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പരിശോധിച്ചു. സെക്യൂരിറ്റി ഷീല്‍ഡ്, ഓപ്പറേഷന്‍ റൂം വര്‍ക്ക് ഫ്‌ളോ, ഇലക്‌ട്രോണിക് സംവിധാനങ്ങള്‍, സൈബര്‍ ഭീഷണികള്‍ നേരിടുമ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതികള്‍ തുടങ്ങിയവയെല്ലാം സംഘം മനസ്സിലാക്കി.
സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും ശക്തിപ്പടുത്തണമെന്നും സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Latest