ഭയപ്പെടുത്താന്‍ നോക്കേണ്ട: താന്‍ രാഹുലോ സോണിയയോ അല്ലെന്ന് മോദിയോട് കെജ്‌രിവാള്‍

Posted on: June 21, 2016 6:30 pm | Last updated: June 22, 2016 at 9:08 am

arvind-kejriwal21ന്യൂഡല്‍ഹി: തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടാ, താന്‍ രാഹുല്‍ഗാന്ധിയോ സോണിയഗാന്ധിയോ അല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ടാങ്കര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍. ‘മോദിജി, എന്നെ ഭയപ്പെടുത്താന്‍, ഞാന്‍ രാഹുല്‍ ഗാന്ധിയോ സോണി ഗാന്ധിയോ അല്ല. താങ്കള്‍ക്ക് രഹസ്യ ധാരണയുണ്ടാക്കാന്‍ കഴിയുന്ന ഒരു റോബര്‍ട്ട് വാദ്രയുമല്ല. സോണിയ, രാഹുല്‍, വാദ്ര എന്നിവര്‍ക്കെതിരെയൊന്നും മോദി കേസ് എടുക്കില്ല. എന്നാല്‍, തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.