യോഗയെ ആത്മീയതയുടെയും മതത്തിന്റെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി

Posted on: June 21, 2016 7:46 pm | Last updated: June 22, 2016 at 9:08 am
SHARE

pinarayiതിരുവനന്തപുരം: യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍നിന്ന് മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ഇവരുടെ ശ്രമം. മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍നിന്ന് യോഗയെ മോചിപ്പിച്ചാലേ അതുകൊണ്ട്് വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഗുണമുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരീരത്തിനും മനസിനും ബലം നല്‍കുന്ന വ്യായമമുറയാണ് യോഗ. സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. യോഗ മറ്റു ചിലരുടേതാണെന്ന തരത്തില്‍ പ്രചാരണം നിലനില്‍ക്കുന്നുണ്ട്. യോഗയെ മതേതരമായി കണ്ട് ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here