ജൂലൈ ഒന്ന് മുതല്‍ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം

Posted on: June 21, 2016 6:32 pm | Last updated: June 21, 2016 at 6:32 pm
SHARE

no-door-busesതിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് പാലിക്കാതെ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാതില്‍ ഇല്ലാതെ ഓടുന്ന ബസുകളില്‍ നിന്നും യാത്രക്കാര്‍ റോഡില്‍ വീഴുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here