തലശ്ശേരി സംഭവം: പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

Posted on: June 21, 2016 2:50 pm | Last updated: June 21, 2016 at 2:50 pm

thalassery sistersകണ്ണൂര്‍: തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും കളക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി ഇന്ന് കേസെടുക്കും.