തലശ്ശേരി സംഭവം:മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരമെന്ന് വി എം സുധീരന്‍

Posted on: June 21, 2016 11:31 am | Last updated: June 21, 2016 at 7:47 pm
SHARE

VM SUDHEERANകണ്ണൂര്‍: തലശേരിയില്‍ രണ്ട് ദലിത് യുവതികളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും ആപത്കരവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ സാമാന്യ നീതിയുണ്ടെങ്കില്‍ കള്ളക്കേസ് പിന്‍വലിക്കാന്‍ സിപിഐഎം തയ്യാറാവണം. ആത്മഹത്യക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ദളിത് യുവതികള്‍ക്ക് കോടതിയില്‍ നിന്ന് നീതി ലഭിക്കാത്തത് പരിശോധിക്കപ്പെടണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ലെന്നും വിഎം സുധീരന്‍ കണ്ണൂരില്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നത്. കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മുമ്പും ചില ആദിവാസിക്കുട്ടികള്‍ ജയിലില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ ജയിലില്‍ കൊണ്ടു പോയത് അമ്മയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here