കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: June 21, 2016 10:37 am | Last updated: June 21, 2016 at 10:37 am
SHARE

pinarayi javedkarതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേബംറിലെത്തിയാണ് ജാവദേക്കര്‍ പിണറായി വിജയനെ കണ്ടത്. ശബരിമല, പശ്ചിമഘട്ടം, വനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മന്ത്രി ജാവദേക്കര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരും സംസ്ഥാനവും യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ താതപര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here