പിണറായിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കത്തിച്ചു

Posted on: June 21, 2016 10:29 am | Last updated: June 21, 2016 at 10:29 am

cpm office fireകണ്ണൂര്‍: തലശേരിയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കത്തിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.