യോഗ ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രി ശൈലജയ്ക്ക് അതൃപ്തി

Posted on: June 21, 2016 9:34 am | Last updated: June 21, 2016 at 5:52 pm
SHARE

K K shailajaതിരുവനന്തപുരം: അന്താരാഷ്ട്ര  യോഗദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യോഗ ഒരു മതവിഭാഗത്തിന്റേതല്ല. ഇതില്‍ വിവിധ മതവിഭാഗക്കാര്‍ പങ്കെടുക്കുന്നുണ്ട്. അതിനാലാണ് കീര്‍ത്തനം ചൊല്ലിയതില്‍ അതൃപതി പ്രകടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

യോഗ ഒരു മതവിഭാഗത്തിന്റെ മാത്രം സ്വന്തമല്ലെന്ന് ശൈലജ വ്യക്തമാക്കി. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. പതഞ്ജലി യോഗയുടെ ഭാഗമാണ് കീര്‍ത്തനം. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ആയുഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യോഗയുടെ ചട്ടങ്ങളില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയിട്ടുണ്‌ടെന്നും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അതേസമയം, താന്‍ ആരോടും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മന്ത്രി ശൈലജ പിന്നീട് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here