പി എസ് സി: ഡ്രൈവിംഗ് ടെസ്റ്റ്

Posted on: June 21, 2016 5:22 am | Last updated: June 21, 2016 at 1:23 am

തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 298/2013 പ്രകാരം ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ ഡ്രൈവര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ ഉദേ്യാഗാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് (എച്ച് ടെസ്റ്റും റോഡ് ടെസസ്റ്റും) കണ്ണൂര്‍ കലക്ടറേറ്റ് ഗ്രൗണ്ടില്‍ വച്ച് ഈ മാസം 21, 22 തീയതികളിലും തൃശ്ശൂര്‍ യൂനിറ്റില്‍ ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ ഡ്രൈവര്‍, വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 298/2013, 753/12 എല്‍ സി./എ ഐ, 756/12 ഒ എക്‌സ്, 758/12 എച്ച് എന്‍, 617/13 ഒ ബി സി., 619/13 എസ് ഐ യു സി.-എന്‍, 620/13 എസ് ടി, 520/14 എസ് സി, 521/14 ധീവര) തസ്തികളിലെ ഉദേ്യാഗാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് (എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും) 22, 23 തീയതികളില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലുള്ള കേരള കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടില്‍ വച്ചും നടത്തുന്നു.