റാം ഗണേഷിന്റ ലക്ഷ്യം ഇലക്ട്രിക് എന്‍ജിനിയര്‍

Posted on: June 21, 2016 6:19 am | Last updated: June 21, 2016 at 1:21 am
SHARE

chn ram ganesh 2കൊച്ചി: ആദ്യ പത്തിലൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി റാം ഗണേഷ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന രാം മുംബൈ, മദ്രാസ് ഐ ഐ ടികളിലൊന്നില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിന് ചേരാനാണ് ഒരുങ്ങുന്നത്.
തൃപ്പൂണിത്തുറ ചിന്‍മയ വിദ്യാലയയില്‍ നിന്ന്് പ്ലസ് ടു 98.4ശതമാനം മാര്‍ക്കോടെയാണ് റാം ജയിച്ചത്. തൃപ്പൂണിത്തുറ ശ്രീഹരിറാമില്‍ ഫാക്ടിറ്റിലെ കെമിക്കല്‍ എന്‍ജിനിയറായ ആര്‍ വെങ്കിടേഷിന്റെയും ബി എസ് എന്‍ എല്‍ ജീവനക്കാരി ആര്‍ റോജയുടെയും മകനാണ്. സഹോദരന്‍ ഹരി ഗണേഷ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രവേശനപരീക്ഷയില്‍ 945/960 മാര്‍ക്ക് വാങ്ങിയാണ് റാം ഗണേഷ് ഒന്നാം റാങ്കിന് അര്‍ഹനായത്. ഓള്‍ ഇന്ത്യ തലത്തില്‍ 271 റാങ്കും ഈ മിടുക്കന്‍ സ്വന്തമാക്കിയിരുന്നു.
എസ് ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ച എസ് നമിത എറണാകുളം പൂണിത്തുറ സ്വദേശിയാണ്. കരിമുണ്ടക്കല്‍ വീട്ടില്‍ കെ എ സജീവിന്റെയും സുപ്രഭയുടെയും മകളാണ്. അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നിന്നാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ആകെ 449 മാര്‍ക്ക് നേടിയ നമിത സംസ്ഥാന തലത്തില്‍ 1605ാം റാങ്കും നേടി. ഇടുക്കി ജില്ലയില്‍ ഒന്നാമാനായ ജേക്കബ് വി സിജുവും എറണാകുളം സ്വദേശിയാണ്. കൂത്താട്ടുകുളം വലിയകുളങ്ങര വീട്ടില്‍ ഡോ. സിജു ജോസഫിന്റെയും സ്വപനയുടെയും മകനായ സിജു 565 മാര്‍ക്ക് നേടി 23ാം റാങ്കും സ്വന്തമാക്കി. മാന്നാനം കെ എ സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ചെന്നൈ ഐ ഐ ടിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് സിജു പറഞ്ഞു.
മെഡിക്കല്‍ എന്‍ട്രന്‍സ് ഫലത്തിന് പിന്നാലെ എഞ്ചിനീയറിംഗ് പരീക്ഷ ഫലത്തിലും എറണാകുളം ജില്ല അഭിമാനമായ നേട്ടമാണ് കൈവരിച്ചത്. ഒന്നാം റാങ്ക് നേട്ടത്തിന് പുറമേ ആദ്യ പത്തു റാങ്കുകാരിലെ രണ്ടു പേരും ജില്ലക്കാരാണ്. സംസ്ഥാന തലത്തില്‍ ആദ്യ 1000 റാങ്കുകാരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളതും (185) കൂടുതല്‍ പേര്‍ എന്‍ജിനീയറിംഗ് പവേശനത്തിന് യോഗ്യത നേടിയതും (6971) ജില്ലയില്‍ നിന്ന് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here