സ്‌കൂളുകളുടെ നടത്തിപ്പിന് കമ്മീഷനെ നിയമിക്കണം

Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:01 am
SHARE

കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പഠനം നടത്തുന്നതിനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണമെന്ന് എയ്ഡഡ് പ്രൈമറി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്‌പ്പെട്ടു. കമ്മീഷന്‍ വിശദമായി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്ത ശേഷം സമഗ്രമായ ഒരു കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സ്‌കൂള്‍ മെയിന്റനസ് ഗ്രാന്റ് തുക കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് പകരം സ്‌കൂളിന് വേണ്ടി ഉപയോഗിക്കുന്ന സ്ഥല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയും കെട്ടിടം അറ്റക്കുറ്റപണികള്‍ നടത്തേണ്ട മധ്യവേനലവധിക്ക് മുമ്പ് കൃത്യമായി വിതരണം ചെയ്യുകയും നില വിലുള്ള കുടിശ്ശിക ഉടനെ തീര്‍ക്കുകയും ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here