കറിപൗഡറുകളില്‍ മായം; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കും

Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:00 am
SHARE

currypowdersതിരുവനന്തപുരം: കറി പൗഡറുകളിലും മറ്റ് ഭക്ഷ്യപദാര്‍ഥങ്ങളിലും മായം ചേര്‍ക്കല്‍ വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് മന്ത്രിയുടെ നിര്‍ദേശം. വിപണികളില്‍ ലഭ്യമായ കറി പൗഡറുകള്‍, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ആട്ട, മൈദ, ഗോതമ്പ്, എന്നിവയില്‍ മായം കലരുന്നുണ്ടെന്നും അവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമാണ് വ്യാപക പരാതി. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇവയുടെ ഉത്പ്പാദന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കര്‍ക്കശ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഗോകുല്‍ ജി ആറിന് മന്ത്രി നിര്‍ദേശം നല്‍കി.
ഇന്നലെ മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കൊല്ലം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘവും(8943346182)ആലപ്പുഴ ജില്ലയില്‍ പത്തനംതിട്ട അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബി മധുസൂദനന്റെ നേതൃത്വത്തിലുളള സംഘവും(8943346183)ഇടുക്കി ജില്ലയില്‍ കോട്ടയം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുളള സംഘവും (8943346586)എറണാകുളം ജില്ലയില്‍ തൃശൂര്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സി എല്‍ ദിലീപിന്റെ നേതൃത്വത്തിലുളള സംഘവും (8943346188) പാലക്കാട് ജില്ലയില്‍ കോഴിക്കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പി കെ ഏലിയാമ്മയുടെ നേതൃത്വത്തിലുളള സംഘവും (8943346191)മലപ്പുറം ജില്ലയില്‍ വയനാട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സി പി രാമചന്ദ്രന്റെ നേതൃത്വത്തിലുളള സംഘവും (8943346557) കണ്ണൂര്‍ ജില്ലയില്‍ കാസര്‍കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുളള സംഘവുമാണ് (8943346557)പരിശോധന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്ന കറി പൗഡറുകളും, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, ആട്ട, മൈദ, ഗോതമ്പ്, എന്നിവ പരിശോധിക്കുന്നതിനും പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here