അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫഌ മത്സരത്തിന് മര്‍കസ് വിദ്യാര്‍ഥി

Posted on: June 21, 2016 12:57 am | Last updated: June 21, 2016 at 12:57 am
SHARE

Muhammed Suhailകാരന്തൂര്‍: ടാന്‍സാനിയയിലെ ദാറുസ്സലാമില്‍ നടക്കുന്ന അന്താരാഷ്ട്ര ഖു ര്‍ആന്‍ ഹിഫഌ മത്സരത്തി ല്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മര്‍കസ് വിദ്യാര്‍ഥി ഹാഫിള് മുഹമ്മദ് സുഹൈല്‍ പുറപ്പെട്ടു. ഈമാസം 22മുതല്‍ 26 വരെ നടക്കുന്ന പരിപാടി ടാന്‍സാനിയയിലെ ഹോളി ഖുര്‍ആന്‍ മെമ്മൊറൈസേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. മര്‍കസില്‍ ആറ് വര്‍ഷമായി പഠിച്ചുവരുന്ന മുഹമ്മദ് സുഹൈല്‍ സംസ്ഥാന, ദേശീയ തലങ്ങളില്‍ നടന്ന ഖുര്‍ആന്‍ മനഃപാഠ, പാരായണ മത്സരങ്ങളില്‍ പ്രതിഭയായിട്ടുണ്ട്. മര്‍കസില്‍ നിന്ന് ഹിഫഌ പൂര്‍ത്തിയാക്കിയ സുഹൈല്‍ ഖാരിഅ ് ഹനീഫ് സഖാഫിയുടെ ശിക്ഷണത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കോഴിക്കോട് മടവൂര്‍ വെളുത്തോടത്ത് കുഞ്ഞിമായിന്‍ മുസലിയാരുടെയും സുലൈഖയുടെയും മകനാണ്. മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ കരുവമ്പൊയില്‍ , ബശീര്‍ സഖാഫി എ ആര്‍ നഗര്‍ , ലത്തീഫ് സഖാഫി പെരുമുഖം, റശീദ് സഖാഫി, അക്ബര്‍ ബാദുഷാ സഖാഫി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here