റമസാന്‍ റിലീഫ് വിതരണവും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു

Posted on: June 21, 2016 5:06 am | Last updated: June 20, 2016 at 11:07 pm

ചെറുവത്തൂര്‍: പിലാവളപ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മിശ്കാത്തുല്‍ ഉലൂം സുന്നി മദ്‌റസയില്‍ റമസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. എസ് വൈ എസ് ചെറുവത്തൂര്‍ സോണ്‍ പ്രെസിഡണ്ട് യൂസഫ് മദനി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് പിലാവളപ്പ് യൂണിറ്റ്പ്രസിഡന്റ് എം. ഇസുദ്ധീന്‍ അദ്ധ്യക്ഷതവഹിച്ചു. സി എച്ച് അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി. എം രാജഗോപാലന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ മദനി റമസാന്‍ സന്ദേശ പ്രഭാഷണം നടത്തി.
പ്രദേശത്തെ സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യൂണിറ്റ് കമ്മിറ്റി തയ്യാര്‍ ചെയ്ത നിവേദനം എന്‍ എ കരീമും യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം വി പി അഷ്‌റഫ് സാഹിബ് സിങ്കത്തൂറും എം എല്‍ എ കൈമാറി. സാന്ത്വനം വകയായുള്ള ശ്രീലകക്ഷ്മി ചികിത്സാ സഹായ നിധി മുന്‍ വാര്‍ഡ് മെമ്പര്‍ എം പി അമ്പാടിക്ക് വി പി അഷ്‌റഫ് സിങ്കത്തൂര്‍ കൈമാറി. യൂണിറ്റ് സാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ബോംബെ, സദര്‍ മുഅല്ലിം സി എച്ച് യഅ്ക്കൂബ് മൗലവി, മുന്‍ വാര്‍ഡ് മെമ്പര്‍ എം പി അമ്പാടി, എസ് വൈ എസ് കുളപ്പുറം, യൂണിറ്റ് പ്രസിഡന്റ് എ മുഹമ്മദ് കുഞ്ഞി, എം സാബിര്‍, മിശ്കാത്തുല്‍ ഉലൂം സുന്നി മദ്‌റസ സെക്രട്ടറി എം ജാബിര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജബ്ബാര്‍ പിലാവളപ്പ് സ്വാഗതവും എം സാദിഖ് നന്ദിയും പറഞ്ഞു.