കാബൂളില്‍ സ്‌ഫോടന പരമ്പര: മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

Posted on: June 20, 2016 10:31 pm | Last updated: June 21, 2016 at 12:33 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും. ഡെറാഡൂണില്‍ നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് മരിച്ചത്. വിദേശകാര്യമന്ത്രാലയമാണ്‌
ഇക്കാര്യം അറിയിച്ചത്.kabul2
473719-kabul-blast-reuters (2)നേരത്തെ അഫ്ഗാനിസ്ഥാനില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ജലാലാബാദില്‍ മിനി ബസിനുനേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ സ്‌ഫോടനത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്.topshot-afghanistan-unrest_24d54760-3703-11e6-9ae1-15e7618d0e32കാബൂളില്‍ സുരക്ഷാ ഉദ്യോഗസ്ഥരമായ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാന്‍ സ്വദേശികളുകള്‍പ്പടെ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഇതിന് മണിക്കൂറുകള്‍ക്കകം മോട്ടോര്‍ ബൈക്കില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്തായിരുന്നു സ്‌ഫോടനം.
അതേസമയം കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ബദക്ഷനിലെ വ്യാപാരസ്ഥലത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ബന്ധമുള്ള സംഘടന ഏറ്റെടുത്തു.