ഷിബിന്‍ വധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും മുസ്ലീം ലീഗും തമ്മില്‍ ഒത്തുകളിച്ചു; കെ. സുരേന്ദ്രന്‍

Posted on: June 20, 2016 9:56 pm | Last updated: June 20, 2016 at 9:56 pm
SHARE

k surendranകോഴിക്കോട് : നാദാപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും മുസ്ലീം ലീഗും തമ്മില്‍ ഒത്തുകളിച്ചതായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തിലെ പ്രതികള്‍ മുസ്ലീം ലീഗില്‍ ഉന്നത ബന്ധമുളളവരാണ്. മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും സി.പി.എമ്മിന്റെ ഒരു ഉന്നതനും തമ്മില്‍ ഇത് സംബന്ധിച്ച് ദുബായിയില്‍ ചര്‍ച്ചയും നടന്നിരുന്നു. അതിന് ശേഷമാണ് നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയത്. കൊല്ലപെട്ടയാള്‍ക്കും കൊലയാളികള്‍ക്കും നഷ്ടപരിഹാരം നല്‍കിയ അപൂര്‍വ്വ സംഭവമായിരുന്നല്ലോ നാദാപുരം കണ്ടതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട 17 പ്രതികളെയും കഴിഞ്ഞദിവസം വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.