Connect with us

National

രാഹുല്‍ ഗാന്ധി വീണ്ടും അജ്ഞാത വാസത്തിന് ഒരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇത്തവണ രാഹുല്‍തന്നെ യാത്രാ വിവരം അറിയിച്ചു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന കാര്യം മാത്രം അറിയിച്ചില്ല. വിദേശത്ത് ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.


കഴിഞ്ഞ വര്‍ഷം 56 ദിവസം രാഹുല്‍ അജ്ഞാതവാസം നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ അഭ്യൂങ്ങള്‍ക്കിട നല്‍കിയതായിരുന്നു യാത്ര. എവിടേക്കായിരുന്നു രാഹുലിന്റെ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അന്ന് വ്യക്തതയുണ്ടായിരുന്നില്ല.

Latest