സ്‌നേഹ സംഗമമായി ഐ സി എഫ് ഇഫ്താര്‍

Posted on: June 20, 2016 8:35 pm | Last updated: June 22, 2016 at 8:47 pm
SHARE
ഐ സി എഫ് മെഗാ ഇഫ്താര്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്  എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
ഐ സി എഫ് മെഗാ ഇഫ്താര്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്
എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: രാജ്യത്തിന്റെ വിവിധ ദിക്കുകളില്‍ ജോലിയും കച്ചവടവുമായി ജീവിക്കുന്ന നൂറു കണക്കിനാളുകളുടെ അത്യപൂര്‍വ സൗഹൃദ സംഗമമായി ഐ സി എഫ് ഇഫ്താര്‍. ലേബര്‍ ക്യാമ്പുകളില്‍നിന്നുള്‍പ്പെടെ തൊഴിലാളികളും അല്‍ ഖോര്‍, ശമാല്‍ തുടങ്ങി വിദൂര ദിക്കുകളില്‍ ജോലി ചെയ്യുന്നവരും സംഗമത്തിനെത്തി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ കെ ജി ഹാള്‍ നിറഞ്ഞ സംഗമത്തില്‍ ദോഹയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രതിധികളും സംബന്ധിച്ചു.

ഐ സി എഫിന്റെ മെഗാ ഇഫ്താറിനെത്തിയവര്‍
ഐ സി എഫിന്റെ മെഗാ ഇഫ്താറിനെത്തിയവര്‍

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും ഗ്രന്ഥകാരനുമായ പി എസ് കെ മൊയ്തു ബാഖവി സന്ദേശ പ്രഭാഷണം നടത്തി. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബദുര്‍റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല മുസ്‌ലിയാര്‍ കടവത്തൂര്‍ പ്രാര്‍ഥന നടത്തി. ഇ കെ അബ്ദുല്‍ കരീം ഹാജി, അഹ്മദ് സഖാഫി സംസാരിച്ചു.
ഐ സി എഫ്, ആര്‍ എസ് സി ഭാരവാഹികളായ കെബി അബ്ദുല്ല ഹാജി, അസീസ് സഖാഫി പാലൊളി, മുഹമ്മ്ദ് കുഞ്ഞി അമാനി, കെ വി മുഹമ്മദ് മുസ്‌ലിയാര്‍, ജമാലുദ്ദീന്‍ അസ്ഹരി, അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി, ബഷീര്‍ പുത്തൂപ്പാടം, അബ്ദുസ്സലാം ഹാജി പുത്തനത്താണി, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, അശ്‌റഫ് എ വി, ഉമര്‍ കുണ്ടുതോട്, ഹാരിസ് മൂടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.