Connect with us

Gulf

സ്വര്‍ണാഭരണങ്ങള്‍ക്ക് അനധികൃത പണിക്കൂലി ഈടാക്കുന്നതായി പരാതി

Published

|

Last Updated

ദോഹ: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയെന്ന പേരില്‍ അമിത തുക ഈടാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്നും രണ്ട് സ്വര്‍ണ വള വാങ്ങിയ യുവാവിനോട് പണിക്കൂലിയെ കുറിച്ച് വ്യക്തമാക്കാന്‍ ജ്വല്ലറിയിലെ സെയില്‍സ്മാന്‍ തയ്യാറായില്ലെന്നും എന്നാല്‍ ബില്ലടക്കാന്‍ ചെന്നപ്പോള്‍ അമിത തുക ഈടാക്കുകയായിരുന്നുവെന്നും പരാതിപ്പെട്ടു.
രണ്ടു പവന്‍ തൂക്കം വരുന്ന വളകള്‍ക്ക് 400 റിയാലാണ് പണിക്കൂലിയായി ഈടാക്കിയതെന്നാണ് യുവാവ് പറയുന്നത്. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയപ്പോള്‍ പണിക്കൂലിയെക്കുറിച്ച് സെയില്‍സ്മാനോട് പലവട്ടം ചോദിച്ചെങ്കിലും ഗ്രാമിന് ഏഴ് റിയാല്‍ മുതലാണ് പണിക്കൂലിയുണ്ടാവുകയെന്നാണ് അറിയിച്ചത്. എന്നാല്‍ ബില്ലടക്കാന്‍ ചെന്നപ്പോള്‍ ഗ്രാമിന് 25 റിയാല്‍ വീതമായിരുന്നുവത്രെ ഈടാക്കിയത്. കാഷ്യറുമായി ഏറെനേരം തര്‍ക്കിച്ചതിനെ തുടര്‍ന്ന് ഗ്രാമിന് 22.5 റിയാലായി കുറക്കാന്‍ മാത്രാമണ് ജ്വല്ലറി തയാറായത്.
സ്വര്‍ണ വില്‍പ്പനക്ക് കനത്ത നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം സര്‍കുലര്‍ ഇറക്കിയിരുന്നു. പണിക്കൂലി, ലോഹങ്ങള്‍, രക്തനങ്ങള്‍, അലങ്കാരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും നിരക്കുകളും വെളിപ്പെടുത്തണമെന്നാണ് സര്‍കുലറിലെ നിര്‍ദേശം.
വാരന്റി കാലയളവും നിബന്ധനകളും എല്ലാം രേഖാമൂലം വ്യക്തമാക്കണമെന്നും സര്‍കുലറില്‍ പറയുന്നു. വില്‍പ്പന നടത്തുന്ന ഉത്പന്നങ്ങളുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഏകീകൃത ഇന്‍വോയ്‌സും സര്‍കുലറില്‍ നിര്‍ദേശിക്കുന്നു.

Latest