ഷീന ബോറ വധക്കേസ്; ഇന്ദ്രാണിയുടെ ഡ്രൈവറെ മാപ്പുസാക്ഷിയാക്കി

Posted on: June 20, 2016 6:21 pm | Last updated: June 20, 2016 at 6:21 pm
SHARE

sheena boraമുംബൈ: ഷീനാ ബോറ കൊലക്കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ പ്രത്യേക സി.ബി.ഐ കോടതി മാപ്പുസാക്ഷിയാക്കി.കേസില്‍ തനിക്കും മറ്റുള്ളവര്‍ക്കുമുള്ള പങ്കിനെ കുറിച്ച് എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന് മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ െ്രെഡവര്‍ ശ്യാംവര്‍ റായ കോടതി മുമ്പാകെ പറഞ്ഞു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് റായ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ശ്യാംവര്‍ റായിയെ കേസില്‍ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു. കേസിലെ ഏക സാക്ഷിയാണ് ശ്യാംവര്‍ റായ്.
കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കഴിഞ്ഞ മാസം റായ് കോടതിയോട് അപേക്ഷിച്ചിരുന്നു.ശ്യാംവറിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. മാപ്പു സാക്ഷിയായതിനാല്‍ റായിയുടെ മൊഴി സി.ആര്‍.പി.സി സെക്ഷന്‍ 164 പ്രകാരം കോടതി രേഖപ്പെടുത്തി. വിചാരണയ്ക്ക് ഇടയില്‍ മറ്റു പ്രതികള്‍ക്കെതിരെ ഇത് തെളിവായി ഉപയോഗിക്കാം. 24 വയസുള്ള ഷീനാബോറ ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു. 2012ല്‍ ഷീനയെ കൊലപ്പെടുത്തി മൃതശരീരം കത്തിച്ച് കാട്ടില്‍ കുഴിച്ചിട്ടു. കഴിഞ്ഞ ആഗസറ്റിലാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. രണ്ടാമത്തെ ഭര്‍ത്താവി സഞ്ജീവ് ഖന്നയുടെയും റായിയുടെയും സഹായത്തോടെ ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തുകയായിരുന്നു. ഖന്നയും ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഇപ്പോള്‍ ജയിലിലാണ്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പീറ്ററും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.