ജിഷ വധം: പ്രതിയെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു

Posted on: June 20, 2016 5:25 pm | Last updated: June 21, 2016 at 9:35 am

jisha-prathiകൊച്ചി: ജിഷ വധക്കേസ് പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ശ്രീലേഖ എന്ന വീട്ടമ്മ അമിയെ തിരിച്ചറിഞ്ഞത്. ജിഷയുടെ വീടിന് സമീപത്തെ മരത്തില്‍ പിടിച്ച് കനാലിലേക്ക് പ്രതി ഇറങ്ങുന്നത് കണ്ടു എന്നാണ് ശ്രീലേഖ കുന്നുംപുറം മജിസ്‌ട്രേട്ട് ഷിബു ഡാനിയല്‍ മുമ്പാകെ മൊഴി നല്‍കിയതത്. പ്രതിയുള്‍പ്പടെ 15 പേരെ നിര്‍ത്തിയാണ് പോലീസ് ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതിയെ ശ്രീലേഖ തിരിച്ചറിഞ്ഞത് കേസില്‍ അന്വേഷണ സംഘത്തിന് തുണയാകും.
ഒരു മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു തിരിച്ചറിയല്‍ പരേഡ്. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. ഭര്‍ത്താവിനൊപ്പമാണ് ശ്രീലേഖ തിരിച്ചറിയല്‍ പരേഡിന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. അയല്‍വാസി തിരിച്ചറിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.