രഘുറാം രാജന്‍ പോയി; ഇനി കേജ്രിവാളെന്ന് സുബ്രഹ്മണ്യം സ്വാമി

Posted on: June 20, 2016 4:21 pm | Last updated: June 20, 2016 at 5:56 pm
SHARE

Subramanian Swamyന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പുറത്ത് പോയെന്നും ഇനി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് പുറത്താകാന്‍ പോകുന്നതെന്നും ബി.ജെ.പിയുടെ രാജ്യസഭാ അംഗം സുബ്രഹ്മണ്യന്‍ സ്വാമി. ജീവിതകാലം മുഴുവന്‍ കേജ്‌രിവാള്‍ തട്ടിപ്പുകാരനാണ്. ഐ.ഐ.ടി വിദ്യാര്‍ഥിയാണെന്നാണ് കേജ്‌രിവാള്‍ പറയുന്നത്. എന്നാല്‍ എങ്ങനെ അദ്ദേഹത്തിന് ഐ.ഐ.ടി പ്രവേശം ലഭിച്ചെന്ന് താന്‍ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.

എന്‍ഡിഎംസി ഉദ്യോഗസ്ഥന്‍ എം.എം. ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്‌രിവാളിന്റെ ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.

ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ മഹേഷ് ഗിരി ഇന്നലെ മുതലാണ് കേജ്‌രിവാളിനെതിരെ പ്രതിഷേധം തുടങ്ങിയത്. എം. ഖാന്റെ മരണത്തില്‍ മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്രിവാളിന്റെ ആരോപണം പിന്‍വലിച്ച് മാപ്പ് പറയുക എന്നതാണ് സമരാവശ്യം. ആവശ്യമെങ്കില്‍ തന്നെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട മഹേഷ് ഗിരി കേജ്‌രിവാളിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു. കേജ്‌രിവാള്‍ മാപ്പുപറയാതെയോ രാജിവെക്കാതെയോ എം.പിയുടെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് സ്വാമി വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പുറത്താക്കണമെന്ന് നേരത്തേ സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രഘുറാം രാജനെതിരെ തുടര്‍ച്ചയായ ആരോപണങ്ങളും സ്വാമി ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here