Connect with us

National

പ്രതിരോധ- വ്യോമയാന മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി:  പ്രതിരോധവ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതോടെ നിലവിലുള്ള 74 ശതമാനം വരെ വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പുതുതായി തുടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പദ്ധതികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദിച്ചിരുന്നു. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഇത് 49 ശതമാനം മാത്രമായിരുന്നു.
സുപ്രധാനമായ പ്രതിരോധ മേഖലയില്‍ 100 ശതമാനം ഓഹരിയും വിദേശി നിക്ഷേപകര്‍ക്ക് കൈക്കലാക്കാം.വിദേശനിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 2015-16 കാലഘട്ടത്തി. എക്കാലെത്തെയും മികച്ച ഉയരമായ 40 ബില്യണ്‍ ഡോളറിലെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം മേഖലകളില്‍ എഫ്.ഡി.ഐ വ്യവസ്ഥകള്‍ ഉദാരമാക്കിയത്.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം സുപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത്. രഘുറാം രാജന്റെ പടിയിറക്കം വിപണിയില്‍ അലയൊലികള്‍ ഉണ്ടാക്കിയിരിക്കെ വിദേശ നിക്ഷേപകര്‍ പിന്‍വലിയാതിരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Latest